SignIn
Kerala Kaumudi Online
Thursday, 19 September 2024 9.49 AM IST

      കോൺഗ്രസ് പ്രതിഷേധ മാർച്ച്

Increase Font Size Decrease Font Size Print Page
navas-ns
കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ശാസ്താംകോട്ടയിൽ പോലീസ് തടയുന്നു

ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ അക്രമിച്ചെന്നാരോപിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പി.സി.സി അംഗം എം.വി.ശശി കുമാരൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ വൈ.ഷാജഹാൻ അദ്ധ്യക്ഷനായി. കെ. കെ.സുകുമാരൻ നായർ, തുണ്ടിൽ നൗഷാദ്, ഗോകുലം അനിൽ , ഉല്ലാസ്കോവൂർ , ദിനേശ് ബാബു, പി.കെ.രവി, പി.എം.സെയ്ദ് ,ബിനു മംഗലത്ത്, രവി മൈനാഗപ്പള്ളി, ബി.ശ്രീകുമാർ ,നിഥിൽ കല്ലട, അനു താജ്, അനൂബ് അരവിന്ദ്, വൈ. നജിം തുടങ്ങിയവർ പ്രസംഗിച്ചു. ഡോക്ടറുടെ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകുമാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിണറ്റിൽ വീണ വൃദ്ധയുമായി താലൂക്ക് ആശുപത്രിയിലെത്തിയ ശ്രീകുമാറിനോട് യാതൊരു പ്രകോപനവും കൂടാതെ തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് ആരോപണം. മെഡിക്കൽ ഓഫീസർക്കെതിരെ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂറൽ എസ്.പി.ക്ക് പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.