തൃശൂർ: അയനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കവി എ. അയ്യപ്പൻ സ്മൃതി 21ന് രാവിലെ 9.30ന് സാഹിത്യ അക്കാഡമിയിൽ നടക്കും. പി.എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിക്കും. അൻവർ അലി മുഖ്യപ്രഭാഷണം നടത്തും.
ഭാസി പാങ്ങിൽ, ആർ. ശ്രീലതാ വർമ്മ, വർഗ്ഗീസാന്റണി, ജയപ്രകാശ് എറവ്, അഗസ്റ്റിൻ കുട്ടനെല്ലൂർ, രാധിക സനോജ്, സലീം ചേനം, മാധവി മേനോൻ, ബക്കർ മേത്തല, നഫീസത്ത് ബീവി, കെ.എസ് ശ്രുതി, ടി.ജി അജിത തുടങ്ങിയവർ അയ്യപ്പൻ കവിതകളും ഓർമ്മകളുമായി ഒത്തുചേരും. കുഴൂർ വിത്സൻ സ്വാഗതവും ജി.ബി കിരൺ നന്ദിയും പറയും.