SignIn
Kerala Kaumudi Online
Saturday, 21 September 2024 4.41 AM IST

214 പേർക്ക് കൊവിഡ് ടി.പി.ആർ 11.58

Increase Font Size Decrease Font Size Print Page

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 367 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.58 ആണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122216 ആയി. 118835 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2690 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2500 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

കോട്ടത്തറ 32, പുൽപ്പള്ളി 24, കൽപ്പറ്റ 19, മേപ്പാടി, പനമരം 18 വീതം, തരിയോട് 16, മുട്ടിൽ 15, ബത്തേരി 10, മുള്ളൻകൊല്ലി 8, പടിഞ്ഞാറത്തറ 6, നെന്മേനി, പൂതാടി, തവിഞ്ഞാൽ 5 വീതം, അമ്പലവയൽ, കണിയാമ്പറ്റ, പൊഴുതന 4 വീതം, മീനങ്ങാടി, നൂൽപ്പുഴ, വെങ്ങപ്പള്ളി, വൈത്തിരി 3 വീതം, എടവക, മൂപ്പൈനാട് 2 വീതം, മാനന്തവാടി, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട ഓരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ബാംഗ്ലൂരിൽ നിന്നു വന്ന മാനന്തവാടി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

367 രോഗമുക്തർ

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 317 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 449 പേർ

981 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 9091 പേർ

ഇന്നലെ അയച്ചത് 1664 സാമ്പിളുകൾ

ഇതുവരെ അയച്ചത് 814256 സാമ്പിളുകൾ

ഫലം ലഭിച്ചത് 812502

690286 നെഗറ്റീവും 122216 പോസിറ്റീവും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.