കൊച്ചി: കൊച്ചി ഇനി സൈക്കിൾ സവാരി സൗഹൃദ നഗരം . 'കൊച്ചിയോടൊപ്പം സൈക്കിളിൽ' എന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. ജർമ്മൻ ഏജൻസിയായ ജി.ഐ.ഇസഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. കോർപ്പറേഷനിലെ 74 ഡിവിഷനുകളിലും അനുയോജ്യമായ റോഡുകൾ കണ്ടെത്തി സൈക്കിൾ സവാരിക്ക് അനുയോജ്യമായ രീതിയിൽ പുനക്രമീകരിക്കും. പരിശീലിപ്പിക്കുന്നതിനായി 74 ബൈസൈക്കിൾ ചാമ്പ്യന്മാരെയും ജൂനിയർ സൈക്കിൾ ചാമ്പ്യന്മാരെയും ബൈസൈക്കിൾ മാർഷൽമാരെയും തിരഞ്ഞെടുക്കും.പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം ഇന്നലെ കൗൺസിൽ ഹാളിൽ നടന്നു.സൈക്കിൾ പരിശീലനത്തിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മുൻഗണന നൽകും. സി.എസ്.എം.എൽ ഉൾപ്പെടെ വിവിധ ഏജൻസികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |