പാലക്കാട്: ജില്ലയിൽ നിലവിൽ ആറ് താലൂക്കുകളായി 13 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 13 ക്യാമ്പുകളിലായി 277 കുടുംബങ്ങളിലെ 653 പേരാണ് കഴിയുന്നത്.
മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെന്റ് യു.പി സ്കൂൾ, പൊറ്റശ്ശേരി ഗവ. യു.പി സ്കൂളുകളിൽ ആരംഭിച്ച ക്യാമ്പിൽ നിലവിൽ 56 കുടുംബങ്ങളിലെ 148 പേരാണുള്ളത്.
ഒറ്റപ്പാലം താലൂക്കിലെ കാരാട്ട്കുറിശി എൽ.പി സ്കൂളിലും കീഴൂർ യു.പി സ്കൂളിലുമായി 25 കുടുംബങ്ങളിലെ 80 പേരാണ് ഉള്ളത്.
പാലക്കാട് താലൂക്കിൽ മലമ്പുഴ വില്ലേജിലെ ഹോളി ഫാമിലി സ്കൂളിലും എലകുത്താൻപാറ ഹെൽത്ത് സെന്ററുകളിലുമായി ആരംഭിച്ച ക്യാമ്പിൽ 49 കുടുംബങ്ങളിലെ 153 പേരാണ് താമസിക്കുന്നത്.
ചിറ്റൂർ താലൂക്കിൽ അയിലൂർ പ്രീമെട്രിക് ഹോസ്റ്റലിൽ 13 കുടുംബങ്ങളിലെ 36 പേരാണുള്ളത്. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ മുക്കാലി പ്രീമെട്രിക് ഹോസ്റ്റലിലും അഗളി ജി.എൽ.പി.എസ്സിലും അഗളി ജി.എച്ച്.എസ്സിലുമായി 24 കുടുംബങ്ങളിലെ 60 പേരാണ് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |