ബാലുശ്ശേരി: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി മണ്ഡലം അവലോകനയോഗം ചേർന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 28 നു മുൻപേ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ശുചീകരിക്കണമെന്നും ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഇതിനു മുന്നോടിയായി സ്കൂളുകൾ സന്ദർശിക്കണമെന്നും യോഗം തീരുമാനിച്ചു. പഞ്ചായത്ത് എൻജിനിയർമാർ പരിശോധന നടത്തി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പ്രവർത്തനം പൂർത്തീകരിക്കണം. കിണറിലെ വെള്ളം പരിശോധന നടത്തുന്നതിന് സ്കൂൾ അധികൃതരും പഞ്ചായത്തും മുൻകൈയെടുക്കണമെന്നും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണൻ, രൂപലേഖ കൊമ്പിലാട്, ഷീബ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, പി.പി പ്രേമ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു ആലങ്കോട് എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പുദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ്, ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര എ.ഇ.ഒമാർ, പ്രധാന അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |