തൃശൂർ : സംസ്ഥാന സീനിയർ വനിതാ ഫുട്ബാൾ കീരിടം തൃശൂരിന്. ചാമ്പ്യൻഷിപ്പിൽ തൃശൂർ വനിതാ ടീം കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ട്രൈബ്രേക്കറിൽ നാലിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് വിജയമുറപ്പിച്ചത്. കളി സമയത്ത് രണ്ട് ടീമുകളും ഗോൾ നേടിയിരുന്നില്ല.
രണ്ടാഴ്ച മുൻപ് നടന്ന സീനിയർ ആൺകുട്ടികളുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തൃശൂർ ഫൈനലിൽ എത്തിയിരുന്നെങ്കിലും ടൈ ബ്രേക്കറിൽ കോഴിക്കോടുമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സീനിയർ ആൺകുട്ടികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലും തൃശൂർ കിരീടം നേടിയിരുന്നു.