കോട്ടയം: ഡീസൽ അടിക്കുന്നതിനും തൊഴിലാളികൾക്ക് മിനിമം ശമ്പളം നൽകുന്നതിനുമുള്ള വരുമാനം ലഭിക്കാത്തതിനാൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തി വയ്ക്കൽ സമരത്തിന്റെ ഭാഗമായി ജില്ലയിലും ഇന്ന് രാവിലെ 11ന് കളക്ടേറ്റ് പടിക്കൽ ധർണ നടത്തും.വിദ്യാർത്ഥികളുടേത് ഉൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കുക, കൊവിഡ് കാലത്തെ സ്റ്റേജ് കാര്യേജുകളുടെ റോഡ് ടാക്‌സ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. 9 മുതൽ ബസ് സർവീസ് നിറുത്തി വയ്ക്കുമെന്നും ചെയർമാൻ റ്റി.ജെ ജോസഫ്, വൈസ് ചെർമാൻ ജോണി ആന്റണി, കൺവീനർ എ. സി. സത്യൻ, ജോയിന്റ് കൺവീനർ ജാക്‌സൺ സി. ജോസഫ് എന്നിവർ അറിയിച്ചു.