കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഇടമലയാർ പുഴയിലും ഡാം ജലാശയത്തിലും ശുദ്ധജലമത്സ്യങ്ങളുടെ വംശവർദ്ധനവിനായി നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി. 7000 കുറുവപരൽ മത്സ്യക്കുഞ്ഞുങ്ങളെയും 300 പൊരുന്നു മത്സ്യങ്ങളെയും ജലാശയത്തിൽ നിക്ഷേപിച്ച് കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ പദ്ധതിക്ക് തുടക്കം കുറിച്ചു. പുഴയിൽ നിന്നും ഡാമിൽ നിന്നും പിടിച്ച മത്സ്യങ്ങളെ കുഫോസിൽ കൊണ്ടുവന്ന് കൃത്രിമ പ്രജനനം നടത്തിയാണ് കുഞ്ഞുങ്ങളെ വളർത്തിയത്. ഡോ. അൻവർ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവപരൽ മത്സ്യങ്ങളുടെ കൃത്രിമപ്രജന പ്രക്രിയ വിജയകരമാക്കിയത്. കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |