കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസനയം കലാലയങ്ങളെ വർഗീയവത്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ടി.പി രഹ്ന സബീന പറഞ്ഞു.
പുത്തൻ വിദ്യാഭ്യാസനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.പി രാജീവൻ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എ.കെ രമേശ്, എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റ് അനസ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.അതുൽ തുടങ്ങിയവർ സംസാരിച്ചു.
സമരത്തിന്റെ സമാപനം ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |