തൃശൂർ : സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കുട്ടിക്കൊരു വീട് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 14 ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽദാനമാണ് നടക്കുക.
അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ താക്കോൽദാനം നിർവഹിക്കും.
കൊടുങ്ങല്ലൂർ ഉപജില്ലയിലെ അഴീക്കോട് സീതി സാഹിബ് സ്മാരക ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിരയ്ക്കാണ് വീട് നിർമ്മിച്ച് നൽകുക. സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, എൻ.ടി. ശിവരാജൻ എന്നിവർ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി.വി. മദനമോഹൻ, ജെയിംസ് പി. പോൾ, പി.വി. ഉണ്ണിക്കൃഷ്ണൻ, സാജൻ ഇഗ്നേഷ്യസ്, സി.കെ. ബേബി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |