രാമനാട്ടുകര: പാചകവാതക വിലവർദ്ധനവ് പൂർണമായും പിൻവലിക്കണമെന്നും അനധികൃത തട്ടുകടകൾക്കെതിരെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ രാമനാട്ടുകര യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എൻ. സുഗുണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു.എസ് സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.പി നാസർ സ്വാഗതവും എം.എം സലാം നന്ദിയും പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളായി കെ പി അബ്ദുൽ ഹഖ് (രക്ഷാധികാരി) എ പി സുൽഫിക്കറലി (പ്രസിഡന്റ്), എ ദിനേശൻ (വർക്കിംഗ് പ്രസിഡന്റ് ), എം എം സലാം (ജനറൽ സെക്രട്ടറി), എം.പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |