കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്കാർട്ട് എന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ വ്യാപാരം ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ ചെറുകിട വ്യാപാരികൾക്കും ചെറിയ തുക രജിസട്രേഷൻ ഫീസ് നൽകി ഇതിൽ അംഗമാകാൻ സാധിക്കും. നാളെ വൈകിട്ട് അഞ്ചിന് കാക്കനാടുള്ള നോയൽ ഫോക്കസ് ഓഫീസിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജില്ലാതല ഉദ്ഘാടനവും പെപ്കാർട്ടിന്റെ ലോഗോ പ്രകാശനവും ഡെലിവറി വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും നിർവഹിക്കും. ഡിസംബർ ഒന്ന് മുതൽ ഹോംഡെലിവറി ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ അറിയിച്ചു.