കാഞ്ഞങ്ങാട് : പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ഹൊസ്ദുർഗ് ഏരിയാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ.ബഷീർ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ടി .സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി .കെ. വിനോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി. സന്ദീപ് കണക്കും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ കെ.അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. എൻ. ബിജിമോൾ, എം. ജിതേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ടി .വി. ഹേമലത(പ്രസി.) ടി .സതീഷ് ബാബു(സെക്ര.) ,സി സന്ദീപ് (ട്രഷ.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |