ചാവക്കാട്: ഇസ്ലാമിക തീവ്രവാദം കേരളത്തിൽ ശക്തമായി വളരുകയാണെന്നും, കേരളം മറ്റൊരു സിറിയയായി മാറുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ചാവക്കാട് ചാപ്പറമ്പ് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന പ്രതിഷേധ സദസിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.
രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷത നിലപാടുകളും പരസ്പര സൗഹാർദവും സമാധാനവും തകർക്കാൻ ഇസ്ലാമിക തീവ്രവാദം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.സി. നിവേദിത, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ്, മദ്ധ്യമേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി, റോഷൻ, കെ.ആർ. അനീഷ് മാസ്റ്റർ, സുമേഷ് തേർളി തുടങ്ങിയവർ സംസാരിച്ചു. ബിജുവിന്റെ കൊലപാതകത്തിലെ ഇടത് ഇസ്ലാമിക ഭീകരവാദം ഗൂഢാലോചന പുറത്തു കൊണ്ടുവരിക, എസ്.ഡി.പി.ഐ ബന്ധം പൊലീസ് പുറത്തുവിടുക എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |