തൃശൂർ: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ ജില്ലയിൽ 16 കേന്ദ്രങ്ങളിൽ നാളെ കർഷക ധർണ്ണ സംഘടിപ്പിക്കുമെന്ന് സംയുക്ത കർഷക സമിതി ഭാരവാഹികളായ കെ.കെ രാജേന്ദ്ര ബാബു, എ.എസ് കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ രാവിലെ 10 ന് നടക്കുന്ന ധർണ്ണകൾ കുന്നംകുളത്ത് എ.സി മൊയ്തീൻ എം.എൽ.എ, മണലൂരിൽ മുരളി പെരുനെല്ലി എം.എൽ.എ, ചേർപ്പിൽ പി.കെ ഡേവിസ്, വടക്കാഞ്ചേരിയിൽ എ.എസ് കുട്ടി, ഇലങ്ങാലക്കുട പി.ആർ വർഗീസ്, ചേലക്കര എം.എം അവറാച്ചൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.
കൊടകര കെ.വി സജു, കൊടുങ്ങല്ലൂർ കെ.വി വസന്തകുമാർ, മണ്ണുത്തി കെ.കെ രാജേന്ദ്രബാബു, നാട്ടിക സി.എൻ ജയദേവൻ, തൃശൂർ വി.എസ് സുനിൽകുമാർ, ചാലക്കുടി ജോസ് മുതുക്കാട്ടിൽ, മാള കെ.സി വർഗീസ്, ചാവക്കാട് എ.വി വല്ലഭൻ, ഒല്ലൂർ കെ.വി ശിവദാസൻ, പുഴയ്ക്കൽ ജോഷി കുര്യാക്കോസ് എന്നിവരും ഉദ്ഘാടനം നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ പി.ആർ ജീജ, ജോസ് മുതുക്കാട്ടിൽ, പി.ആർ പുഷ്പാകരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |