പാലക്കാട്: ജില്ലയിൽ കൊവിഡ് കേസുകൾ കുറയുന്നു. നിലവിൽ പ്രതിദിന കേസുകൾ ശരാശരി 500ൽ താഴെയായി. ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും ഒരുമിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായപ്പോൾ ദിവസം രണ്ടായിരത്തിലധികം രോഗികളുണ്ടായിരുന്നത്. ഒക്ടോബർ 23 മുതൽ നവംബർ 23 വരെയുള്ള 31 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം 450ന് മുകളിലായിട്ടില്ല.
ഈ കാലയളവിൽ ജില്ലയിൽ 9,237 പേർ രോഗബാധിതരായി. ഒക്ടോബർ 26നായിരുന്നു ഉയർന്ന കണക്ക്, 441 രോഗബാധിതർ. പിന്നീട് രോഗവ്യാപന നിരക്ക് ക്രമേണ കുറഞ്ഞു. 8.45 ആണ് ശരാശരി പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). നിലവിൽ രോഗ സ്ഥിരീകരണ നിരക്ക് പത്ത് കടക്കാത്തതും ജില്ലയ്ക്ക് വലിയ ആശ്വാസമാണ്. ഒക്ടോബർ 23ന് 3,881 പേർ ചികിത്സയിലുണ്ടായിരുന്നത് നവംബർ 23ന് 1,563 ആയി കുറഞ്ഞു. പ്രതിദിന രോഗബാധിതരേക്കാൾ രോഗമുക്തരുടെ എണ്ണം ഉയർന്നുണ്ട്. ഇതോടൊപ്പം ആദ്യ ഡോസ് വാക്സിനേഷൻ നൂറു ശതമാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |