തളിപ്പറമ്പ്: അദ്ധ്യാപകരെ അപമാനിച്ച തളിപ്പറമ്പ് നോർത്ത് എ.ഇ.ഒയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. . തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ അദ്ധ്യാപകരെ നിരന്തരം അപമാനിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിക്കാനെത്തിയ നേതാക്കളെ എ.ഇ.ഒ ഓഫീസിൽ നിന്നും അധിക്ഷേപിച്ച് ഇറക്കി വിട്ടുവെന്ന് സമരക്കാർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എ.ഇ.ഒ ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.വി.സോമനാഥൻ, വി. മണികണ്ഠൻ, വി.ബി. കുബേരൻ നമ്പൂതിരി, ടി. അംബരീഷ്, പി.വി. സജീവൻ, പി.കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |