കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ഡിസംബർ 18ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ മെഗാ തൊഴിൽ മേള 'നിയുക്തി 2021' സംഘടിപ്പിക്കും. 50ൽപരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത് .
ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, റീട്ടയിൽ, എൻജിനീയറിംഗ്, ഐ.ടി, എച്ച്.ആർ എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നീ വിഭാഗങ്ങളിലുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. പ്ലസ് ടു അല്ലെങ്കിൽ ഐ.ടി.ഐ മിനിമം യോഗ്യതയുള്ള 35 വയസിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം. ഡിസംബർ 15നകം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ഫോൺ: 9995794641, 8089419930, 8714835683
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |