സൻസിബാർ : ടാൻസാനിയയിൽ കടലാമയിറച്ചി കഴിച്ച മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ 3 കുട്ടികളാണ് മരിച്ചത്. സാൻസിബാറി പേംമ്പ ദ്വീപിലാണ് സംഭവം. 2 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പേംമ്പ നോർത്ത് റീജിയണൽ പോലീസ് കമാൻഡർ ജുമാ സാദി പറഞ്ഞു. ഇവർ കടലാമയുടെ ഇറച്ചി കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഇറച്ചിയിൽ വിഷം കലർന്നതാകാം ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ കഴിച്ച ഇറച്ചിയുടെ സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |