കുമരകം : വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് എത്തണമെങ്കിൽ താണ്ടേണ്ടത് നിരവധി കുഴികൾ. ആറു മാസത്തിനുള്ളിൽ എട്ട് തവണ പൊതുമരാമത്ത് വകുപ്പ് കുഴികളടച്ചിട്ടും കുമരകം കവലയിലെ കുഴികൾ വീണ്ടും പൊങ്ങുകയാണ്. അപകടത്തിൽപ്പെട്ടതാകട്ടെ നാല്പതോളം ഇരുചക്രവാഹന യാത്രക്കാരും. കാൽനടയാത്രക്കാർക്കും കിട്ടും ചെളിയഭിഷേകം. ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാതെ താത്കാലികമായി കുഴികൾ അടയ്ക്കുന്നതാണ് പ്രശ്നമെന്നാണ് നാട്ടുകാർ പറയുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയ ഭാഗത്ത് പണികൾ ബലപ്പെടുന്നതിന് മുൻപ് ഭാരവണ്ടികൾ ഉൾപ്പെടെ ഇതുവഴി കടത്തിവിട്ടത് റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം കുമരകത്ത് റോഡ് മാർഗം എത്തിയ മാലിദ്വീപ് പ്രതിരോധ മന്ത്രിയുടെയും, സംഘത്തിന്റെയും വാഹനങ്ങൾ കുഴിയിൽ അകപ്പെടാതിരിക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |