കൊച്ചി: ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് കേരളയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഈമാസം 4ന് കലൂർ ഐ.എം.എ ഹൗസിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വാർഷിക സമ്മേളനമായ 'പെഡികോൺ കേരള 2021' ഇന്ന് മുതൽ അഞ്ച് വരെ നടക്കും.
സമാപന ദിവസം സംഘടനയുടെ സ്ഥാപക നേതാക്കളെയും മുൻകാല പ്രവർത്തകരെയും ആദരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.എം. നാരായണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറി ഡോ. പി.എം. മുഹമ്മദ് ഇസ്മയിൽ, ഡോ.എം. വേണുഗോപാൽ, ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, ഡോ.അബ്രാഹം കെ. പോൾ, ഡോ.ടി.വി. രവി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |