തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം സിറ്റിയിലെ ഇൻസ്പെക്ടറായ ആർ.പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി കൊച്ചി
സിറ്റി പൊലീസിൽ സബ് ഇൻസ്പെക്ടറായ സി.ആർ.ബിജുവിനേയും വീണ്ടും തിരഞ്ഞെടുത്തു.
ഇടുക്കിയിലെ സബ് ഇൻസ്പെക്ടർ കെ.എസ് ഔസേപ്പാണ് ട്രഷറർ. മറ്റ് ഭാരവാഹികളായി പ്രേംജി.കെ.നായർ (എസ്.ഐ, കോട്ടയം), ടി.ബാബു ( എസ്.ഐ, മലപ്പുറം), സി.പി പ്രദീപ്കുമാർ (എസ്.ഐ, മലപ്പുറം) ( വൈസ് പ്രസിഡന്റുമാർ), വി.ചന്ദ്രശേഖരൻ (എസ്.ഐ ,തിരുവനന്തപുരം സിറ്റി), പി.പി മഹേഷ് (എസ്.ഐ , കാസർകോട്), പി.രമേശൻ (എസ്.ഐ, കണ്ണൂർ റൂറൽ) ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായി 30 പേരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |