SignIn
Kerala Kaumudi Online
Friday, 20 September 2024 12.31 AM IST

203 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 9.58

Increase Font Size Decrease Font Size Print Page

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 136 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.58 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133647 ആയി. 131352 പേർ രോഗമുക്തരായി. നിലവിൽ 1418 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1293 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 680 പേർ ഉൾപ്പെടെ ആകെ 10876 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1050 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

രോഗം ബാധിച്ചവർ

പുൽപ്പള്ളി 26, ബത്തേരി 20, മാനന്തവാടി, പൂതാടി 15 വീതം, വൈത്തിരി 14, തവിഞ്ഞാൽ 13, മേപ്പാടി, മുള്ളൻകൊല്ലി, മുട്ടിൽ 10 വീതം, മീനങ്ങാടി 9, പൊഴുതന 7, എടവക, കൽപ്പറ്റ, കണിയാമ്പറ്റ, നെന്മേനി, നൂൽപ്പുഴ, തിരുനെല്ലി 6 വീതം, മൂപ്പൈനാട് 5, അമ്പലവയൽ, പനമരം 4 വീതം, വെള്ളമുണ്ട 2, കോട്ടത്തറ, പടിഞ്ഞാറത്തറ, തൊണ്ടർനാട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.