ചെറുപുഴ: നിർമ്മാണസാമഗ്രികളുടെ വില നിയന്ത്രിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ലെൻസ് ഫെഡ് ചെറുപുഴ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെറുപുഴ എലഗൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലെൻസ് ഫെഡ് പയ്യന്നൂർ താലൂക്ക് പ്രസിഡന്റ് ടി. രാജീവൻ, സംസ്ഥാന കമ്മിറ്റിയംഗം പി.പി. കിഷോർ കുമാർ, എ. മുകുന്ദൻ, എം.പി. സുബ്രമണ്യൻ, ജോജിൻ ജോസഫ്, കെ.വി. അഭിലാഷ്, കെ.സൂരജ്, എം.എ. ആഞ്ചല, മെജോ വർഗീസ്, വിനോദ് കുമാർ, ജേക്കബ് മാണി, മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |