പത്തനംതിട്ട: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ഉപജില്ലാ സമ്മേളനം നാളെ 9 മുതൽ പത്തനംതിട്ട എസ്.ഐ.എസ് എൽ.പി.സ്കൂളിൽ നടക്കും. 9ന് രജിസ്ട്രേഷനും പതാകയുയർത്തലും. 10ന് ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉപജില്ലാ പ്രസിഡന്റ് എസ്.കെ.ഷീല അദ്ധ്യക്ഷത വഹിക്കും. മുൻകാല പ്രവർത്തകരെ ജില്ലാ സെക്രട്ടറി രാജേഷ് എസ് .വള്ളിക്കോട് ആദരിക്കും. ജില്ലാ വൈസ് പ്രസിഡന്റ് എം.സാബിറാ ബീവി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി രാധീഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.അരുൺകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ഹരികുമാർ, ജില്ലാ ട്രഷറർ എസ്.ഷൈലജ കുമാരി, ജില്ലാ വൈസ് പ്രസിഡന്റ് ബിജി കെ.നായർ, ജില്ലാ ജോ. സെക്രട്ടറി ഗണേഷ് റാം, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ വി.എ.സുജൻ, പി.വിനോദ്, ജില്ലാ കമ്മറ്റിയംഗം ദീപാ വിശ്വനാഥ്, സ്വാഗത സംഘം ജനറൽ കൺവീനർ ആഷ്ലി മാത്യു എന്നിവർ പ്രസംഗിക്കും. ജില്ലാ എക്സിക്യൂട്ടീവംഗം എം.കെ.ഷീജ തിരഞ്ഞെടുപ്പ് വരണാധികാരിയാവും. വൈകിട്ട് 4ന് പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി രാജേഷ് എസ്.വള്ളിക്കോട് ഉദ്ഘാടനം ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |