വിഴിഞ്ഞം: തേങ്ങയിടാൻ കയറിയ യുവാവ് തെങ്ങിന്റെ മുകളിൽ അവശനായപ്പോൾ രക്ഷകരായത് സമീപവാസിയും ഫയർഫോഴ്സും. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുല്ലൂർ സ്വദേശിയായ സന്തോഷിനെയാണ് (45) രക്ഷപ്പെടുത്തിയത്. നെല്ലിക്കുന്ന് സ്വദേശിയുടെ പുരയിടത്തിലെ 50 അടി ഉയരമുള്ള തെങ്ങിൽ കയറിയപ്പോഴാണ് സന്തോഷിന് തളർച്ച അനുഭവപ്പെട്ടത്. ഉടൻ തന്നെ കൈയിൽ ഉണ്ടായിരുന്ന കയറ് ഉപയോഗിച്ച് സ്വയം തെങ്ങുമായി ചേർത്ത് കെട്ടി. സംഭവം കണ്ട സമീപവാസിയായ സൂരജ് തെങ്ങിൽ കയറി സന്തോഷ് വീഴാതിരിക്കാൻ മറ്റൊരു കയർ ഉപയോഗിച്ച് കെട്ടി സുരക്ഷിതനാക്കുകയായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സെത്തി വല ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അനീഷ്, രാജീവ്, അഭിറാം, കിരൺ,രാജേഷ്, ഡ്രൈവർ ഗോപകുമാർ, ഹോംഗാർഡുമാരായ ശശികുമാർ, ഗിരീശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |