കൊല്ലം: തേവലക്കരയിൽ കൂട്ടയിടിയെത്തുടർന്ന് കുളത്തിലേക്കു മറിഞ്ഞ കാർ ഓടിച്ചിരുന്ന യുവതിയെയും എട്ടുവയസുകാരനായ മകനെയും അദ്ഭുതകരമായി രക്ഷപ്പെടുത്തി. തേവലക്കര പാലയ്ക്കൽ ബീനാഭവനിൽ അനു എസ്.നായർ (40), മകൻ സനൽ കൃഷ്ണൻ എന്നിവരെയാണ് രക്ഷിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കുഴുകുളത്തുനിന്ന് ഇടത്തോട്ട് കാർ തിരിക്കുമ്പോൾ ഈ ദിശയിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഏതിർ ദിശയിലെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇതിനിടെ അനുവിന്റെ കാറിനു പിന്നിൽ മറ്റൊരു വാഹനമിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ടു സമീപത്തെ കുളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. നല്ല അഴമുള്ള കുളത്തിലേക്കു കാർ മുങ്ങിത്താഴുന്നത് കണ്ട്, അതുവഴി ബൈക്കിലെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും സമീപത്തുണ്ടായിരുന്ന രണ്ടുയുവാക്കളും കുളത്തിലേക്കു ചാടിയാണ് യുവതിയെയും മകനെയും രക്ഷിച്ചത്. കൂട്ടയിടിയിൽ ഓട്ടോയാത്രക്കാരനും പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |