പത്തനംതിട്ട : തകർച്ച നേരിടുന്ന ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയ് പാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ശെരീഫ്, സംസ്ഥാന സെക്രട്ടറി കെ.എം.രാജ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. ബാബു എന്നിവർ സംസാരിച്ചു. പി.ആർ.ഗോപാലപിള്ള (രക്ഷാധികാരി), മാണിക്യം കോന്നി (പ്രസിഡന്റ് ), എ.വി.ജാഫർ (സെക്രട്ടറി), എം.കെ. മുരുകൻ (ട്രഷറർ), ശശി ഐസക്ക് (വർക്കിംഗ് പ്രസിഡന്റ് ), സജികോശി ജോർജ് , രവീന്ദ്രകുമാർ, സക്കീർ ശാന്തി (വൈസ് പ്രസിഡന്റുമാർ), കെ. ജി.ബാലകൃഷ്ണകുറുപ്പ്, പി.എ.മത്തായി, സന്തോഷ് മാത്യു, പ്രതാപ് സിംഗ് (ജോ.സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |