നിലമ്പൂർ:അനധികൃതമായി സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. വഴിക്കടവ് കാരക്കോട് സ്വദേശി കാരിയിൽ സുരേഷ് ബാബു എന്ന സുരയെ (45) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് പൊലീസ് . സബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 15 ലിറ്റർ വിദേശ മദ്യവുമായി മറ്റൊരാളെയും വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. സി.പി.ഒമാരായ സുധീർ.കെ.എൻ, റിയാസ് ചീനി, ക്ലിന്റ് ജേക്കബ്,പ്രശാന്ത് കുമാർ.എസ്, പ്രസാദ്. പി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |