കൊല്ലം: പുനഃരാരംഭിച്ച ട്രെയിൻ സർവീസുകളിൽ മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകൾ നിലനിറുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായുള്ള ചർച്ചയിൽ ഉറപ്പ് ലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം - ചെങ്കോട്ട പാസഞ്ചർ സർവീസിന് ഒറ്റയ്ക്കൽ, ഇടപ്പാളയം, ആര്യങ്കാവ്, കഴുതുരുട്ടി എന്നിവിടങ്ങളിലും കൊല്ലം എഗ്മോർ എക്സ്പ്രസിന് കുണ്ടറ, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലും ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസിന് പരവൂർ, മംഗളൂർ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് പരവൂർ, മയ്യനാട് എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ സ്റ്റോപ്പുകൾ നിറുത്തലാക്കിയതിനെ തുടർന്നുള്ള ബുദ്ധിമുട്ട് കാരണം പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ട സാഹചര്യമാണെന്നും അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |