കൊല്ലം: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ (കെ.സി.ജെ.എസ്. ഒ ) ജില്ലാസമ്മേളനം കൊല്ലം പ്രസ് ക്ലബ്ബ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 9ന് ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. എൻ. കെ.പ്രേമചന്ദ്രൻ എം. പി മുഖ്യപ്രഭാഷണം നടത്തും. ജി. എസ്. ജയലാൽ എം. എൽ. എ മുഖ്യാതിഥിയായിരിക്കും. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പട്ടത്താനം ആർ. രാജീവ്, വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് മറ്റ് ജില്ലകളിൽ നിന്നുള്ള കെ.സി.ജെ.എസ്. ഒ. നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സമ്മേളത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന രക്തദാനം, അന്നദാനം, വസ്ത്രദാനം, ധനസഹായം തുടങ്ങിയ പദ്ധതികൾ വിവിധ താലൂക്ക് തല കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ കെ.സി. ജെ. എസ്. ഒ. ജില്ലാ പ്രസിഡന്റ് എ. സൈജു അലി, സെക്രട്ടറി ഷാജി തങ്കച്ചൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം വിജയൻപിള്ള, കൊല്ലം താലൂക്ക് സെകട്ടറി ബിജുകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |