പോത്തൻകോട്: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തേക്കട - മംഗലപുരം ഔട്ടർ റിംഗ് റോഡിനെതിരെ പൂലന്തറ - ശാന്തിഗിരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൂലന്തറയിൽ നടന്ന പ്രതിഷേധ യോഗം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കിരൺദാസ് പൂലന്തറ അദ്ധ്യക്ഷത വഹിച്ചു. എം.എ. വാഹിദ് , വെമ്പായം അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനിൽകുമാർ, എം. മുനീർ, എം. ബാലമുരളി, തേക്കട അനിൽകുമാർ, ദീപ അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള, പഞ്ചായത്ത് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, ബിനു വെള്ളാണിക്കൽ, സുധർമ്മണി, പോത്തൻകോട് റാഫി, തേക്കട മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി ഭാരവാഹികളായ ലതീഷ് കുമാർ, ആനന്ദപുരം രാധാകൃഷ്ണൻ നായർ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |