SignIn
Kerala Kaumudi Online
Thursday, 19 September 2024 12.34 AM IST

ചേംബർ ഒഫ് കൊമേഴ്‌സിന്റെ 'കിസാൻ എക്‌സ്‌പോയും കർഷക ദിനാഘോഷവും '

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും എക്‌സിക്യൂട്ടീവ് നോളജ് ലൈൻസും സംയുക്തമായി നബാർഡ്, കൃഷി വിജ്ഞാനകേന്ദ്രം, ഇൻഡ്യ ടൂറിസം, വിവിധ കർഷക പ്രസ്ഥാനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കർഷക ദിനാഘോഷവും കാർഷിക എക്‌സിബിഷനും സെമിനാറുകളും ഇന്നും നാളെയുമായി തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.

കിസാൻ എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഇന്ന് രാവിലെ 11നും സെമിനാർ ഉദ്ഘാടനവും കർഷക സംരംഭകരെ ആദരിക്കലും മന്ത്രി ആന്റണി രാജു വൈകിട്ട് 4നും നിർവഹിക്കും. കർഷക ദിനാഘോഷം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സെക്രട്ടറി മനോജ് ബാബു, എക്‌സിക്യൂട്ടീവ് നോളജ് ലൈൻസ് മാനേജിംഗ് ഡയറക്ടർ സിജി നായർ, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ജനറൽ സെക്രട്ടറി ഡോ.സി. സുരേഷ്, സിട്രിൻ ഹോസ്‌പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടർ പ്രസാദ് മാഞ്ഞാലി, കേരള ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ശിശുപാലൻ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. നവകേരള മിഷൻ കോ ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ മുഖ്യാതിഥിയാകും. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9947733339 / 9995139933.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.