SignIn
Kerala Kaumudi Online
Thursday, 19 September 2024 5.35 AM IST

ശ്രീകൃഷ്‌ണ ക്ലിനിക് ആൻഡ് കാൻസർ റിസർച്ചിന് പുതിയ മന്ദിരം

Increase Font Size Decrease Font Size Print Page
sree-krishna

 മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്‌തു

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ ശ്രീകൃഷ്‌ണ ക്ളിനിക് ആൻഡ് കാൻസർ റിസർച്ചിന്റെ പുതിയ കെട്ടിട ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഡോക്‌ടർ ബോസ് ഓഫീസ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഡോക്‌ടർ ബോസ് ലോഗോ ദലീമ ജോജോ എം.എൽ.എ പ്രകാശനം ചെയ്‌തു.

പത്തുവർഷമായി ക്ളിനിക്കിൽ ജോലിയിൽ മികവ് പുലർത്തുന്നവർക്കുള്ള ഉപഹാരവും ദലീമ സമർപ്പിച്ചു. ജീവനക്കാരുടെ മക്കൾക്ക് മെമന്റോയും പഠനസഹായമായി കാഷ് അവാർഡും ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സമ്മാനിച്ചു. ഡോ.എസ്. കൃഷ്‌ണകുമാറിന്റെ 40 വർഷത്തെ സമർപ്പിത സേവനത്തിന് അംഗീകാരമായി അദ്ദേഹത്തിന് മന്ത്രി പി. പ്രസാദ് പുരസ്‌കാരം നൽകി.

യുവസംരംഭകനുള്ള പുരസ്‌കാരം മന്ത്രിയിൽ നിന്ന് ഡോക്‌ടർ ബോസ് മാനേജിംഗ് ഡയറക്‌ടർ യദു കൃഷ്‌ണൻ സ്വീകരിച്ചു. അഡ്വ. രാജേന്ദ്രൻ (പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയർ, ആലപ്പുഴ), ഡോ.കെ.വി. ഷൈൻ (ഐ.എച്ച്.കെ, ജില്ലാ പ്രസിഡന്റ്), റെജി ജോർജ് (ചർച്ച് ഒഫ് ഗോഡ്, റീജിയണൽ ഓവർസീയർ, ജിദ്ദ), അഡ്വ.പി.എസ്. ജ്യോതിസ് (എസ്.എൻ. ട്രസ്‌റ്റ് ഡയറക്‌ടർ ബോർഡ് മെമ്പർ) എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, SREEKRISHNA CLINIC, PRASAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.