കൊച്ചി: എരുമേലി പേട്ടതുള്ളലിനുള്ള ശബരിമല ശ്രീധർമ്മശാസ്താ ആലങ്ങാട്ട് യോഗം 2ന് ആലുവ ചെമ്പോല കളരിയിൽ നിന്ന് പുറപ്പെടും. 11ന് ഉച്ചയ്ക്ക് 2നാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടകെട്ട്. 2ന് വൈകിട്ട് 7.30നാണ് യാത്രതുടങ്ങുക. 6ന് ഏറ്റുമാനൂർ, 7ന് തിരുനക്കര, 8ന് ഉദിക്കാമല, 9ന് കടപ്പാട്ടൂർ ക്ഷേത്രങ്ങളിൽ. 10ന് എരുമേലിയിൽ വിശ്രമിക്കും. 11ന് പേട്ടകെട്ടിന് ശേഷം യാത്രതുടരും. 13ന് പമ്പാവിളക്കിന് ശേഷം മലചവിട്ടും. 17ന് ഉപചാരംചൊല്ലി പിരിയും. ആലങ്ങാട് യോഗം രക്ഷാധികാരി ചെമ്പോല ശ്രീകുമാർ, പ്രസിഡന്റ് എം.കെ. ശിവൻ, സെക്രട്ടറി കെ.പി. മുകുന്ദൻ, ട്രഷറർ കെ.എസ്. സുശീൽകുമാർ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |