കൊല്ലം: ജില്ലയിൽ 10പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇവരിൽ ആറു പേർ വിദേശത്ത് നിന്നും എത്തിയതാണ്. ബാക്കി നാല് പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.
കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഏഴ് പേർക്കും ഉമ്മന്നൂർ, അഞ്ചൽ, കുന്നത്തൂർ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 24ന് ഒമിക്രോൺ സ്ഥിരീകരിച്ച അയത്തിൽ സ്വദേശിയായ 40 കാരന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞമാസം16ന് നാട്ടിലെത്തിയതയാണ് ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച 40കാരൻ. നാല്പതുകാരന് ചെറിയ ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് 20ന് കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായിരുന്നു. ഇതിനെ തുടർന്ന് ഒമിക്രോൺ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ നാല്പതുകാരനെയും കുടുംബാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |