SignIn
Kerala Kaumudi Online
Saturday, 21 September 2024 4.29 AM IST

കൊച്ചിക്കൊപ്പം സൈക്കിളിൽ...

Increase Font Size Decrease Font Size Print Page
df

കൊച്ചി: കൊച്ചിക്കൊപ്പം സൈക്കിളിൽ എന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലന പരിപാടി എറണാകുളം ടൗൺ ഹാളിൽ മേയർ എം .അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രണ്ടു മാസമാണ് പരിശീലന കാലയളവ്. നഗരത്തിലെ തിരഞ്ഞെടുത്ത എട്ട് ഗ്രൗണ്ടുകളിൽ വച്ച് പ്രൊഫഷണൽ ട്രെയിനർമാർ പരിശീലനം നൽകും. ഇതിനായി 40 പുതിയ സൈക്കിളുകൾ ലഭ്യമാക്കിയിട്ടുണ്ട്. പഠിതാക്കൾക്കും പരിശീലകർക്കും ഉള്ള ടീഷർട്ട്, വാട്ടർബോട്ടിൽ, മാസ്‌ക് മറ്റ് പരിശീലന ഉപകരണങ്ങൾ എന്നിവ അടങ്ങിയ കിറ്റും വിതരണം ചെയ്തു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഘട്ടം ഘട്ടമായി എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുകയാണ് ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പരിശീലനപരിപാടി ഉടൻ ആരംഭിക്കും.
നഗരത്തിലെ 74 ഡിവിഷനുകളിലും സൈക്കിൾ സവാരിക്ക് അനുയോജ്യമായ റോഡുകൾ കണ്ടെത്തി വികസിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സി.എസ്.എം.എൽ സി.ഇ.ഒ എസ്. ഷാനവാസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി .ആർ. റെനീഷ്, ഷീബാലാൽ, കൗൺസിലർ ദീപ വർമ്മ, സെക്രട്ടറി എ.എസ്. നൈസാം, സിഹെഡ് ഡയറക്ടർ ഡോ. രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CYCLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.