പാലക്കാട്: ഖാദി മേഖലയിലെ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻഡ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിനോടും ഖാദി ഗ്രാമവ്യവസായ ബോർഡിനോടും ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ജീവിതം ദുസഹമായി കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ആനുകൂല്യങ്ങൾ മുഴുവൻ കുടിശ്ശിക തീർത്ത് നൽകണമെന്നും അതാതു മാസത്തെ ആനുകൂല്യങ്ങൾ തൊട്ടടുത്ത മാസം തന്നെ ലഭ്യമാക്കകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് എം.ഗീത, സെക്രട്ടറി പി.കല്യാണി, ട്രഷറർ കെ.പി.ലീല, ബിന്ദു അനിൽ, എസ്.ജ്യോതി, പി.സുധാമണി, പി.രുഗ്മിണി, കെ.പി.മോനിഷ, പി.റജീന, കെ.ദീപ, എം.കെ.അനന്തരാമൻ, പി.കെ.ഭരതൻ, ആർ.അയ്യപ്പൻ നായർ എന്നിവർ പങ്കെടുത്തു. അംഗീകൃത ഖാദി സ്ഥാപനങ്ങ നിന്നും വിരമിച്ച ഖാദി ജീവനക്കാർക്ക് സർക്കാർ പെൻഷൻ അനുവദിക്കണമെന്നും ഖാദി തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |