കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ ആദ്യകാല ഹോമിയോ ഡോക്ടറുമായ ഡോ. കെ.വി. വാസുദേവന്റെ 34 -ാം വാർഷിക അനുസ്മരണ ദിനാചരണവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ഇന്ന് രാവിലെ 10. 30ന് ഞാറയ്ക്കൽ സൗഹൃദ ആർട്ട്സ് ക്ലബിൽ നടക്കും. എം. നൗഷാദ് എം.എൽ.എ അനുസ്മരണ സമ്മേളനവും ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യും. സൗഹൃദ ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. മനോജ് അദ്ധ്യക്ഷത വഹിക്കും. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ, തൃക്കരുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുലഭ, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് അംഗം ഷെഹ്ന, പനയം ഗ്രാമപഞ്ചായത്ത് അംഗം വി.പി. വിധു എന്നിവർ പങ്കെടുക്കും. അഷ്ടമുടി രവികുമാർ സ്വാഗതവും ഡോ. കെ.വി. ഷാജി നന്ദിയും പറയും. കെ.ശശിധരൻ പിള്ള, ഡോ.വി.കെ.ഹരിലാൽ, ഡോ.കെ.രാജശേഖരൻ, ഡോ.കെ.വി. ഷാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ രാവിലെ 10.15 മുതൽ സൗഹൃദ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |