മുംബയ്: ഐ.ഐ.ടി ബോംബെയിൽ രണ്ടാം വർഷ മാസ്റ്റേഴ്സ് വിദ്യാർത്ഥി ജീവനൊടുക്കി. ക്യാമ്പസിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിലുള്ളവർ വിദ്യാർത്ഥിയെ ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്ധ്യപ്രദേശ് സ്വദേശിയായ ദർശൻ മാളവ്യ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. നാലാം നിലയിലുള്ള വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും വിദ്യാർത്ഥി ആത്മഹത്യ കുറിപ്പിൽ എഴുതിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |