കൊച്ചി: കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേള കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജിൽ 20 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഐ.ടി , എൻജിനീയറിംഗ് , ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ,ട്രെയിനിംഗ്, ഓട്ടോ മൊബൈൽ , മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭാസസ്ഥാപനങ്ങൾ , റീട്ടയിൽ, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, മീഡിയ, സ്കിൽ എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി , ഇൻഷ്വറൻസ്, അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് , ടാക്സ് എന്നിങ്ങനെ 67 കമ്പനികളിലായി 4000ലേറെ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് മേള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |