SignIn
Kerala Kaumudi Online
Friday, 22 May 2026 10.37 PM IST

എസ്.എസ്.എൽ.സി, പ്ളസ് ടു: ചോദ്യപേപ്പർ മാതൃകയിൽ മാറ്റമില്ല

p

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ളസ് ടു ക്ളാസുകളിലെ ചോദ്യപേപ്പർ മാതൃകയും ഫോക്കസ് ഏരിയയും വിവാദത്തിലായെങ്കിലും പരീക്ഷാ നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. മോഡൽ പരീക്ഷ ഉൾപ്പെടെ എല്ലാം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഫോക്കസ് ഏരിയ നിശ്ചയിച്ചതിലും ചോദ്യപേപ്പർ തയാറാക്കിയതിലും അപാകതകളില്ലെന്നും വകുപ്പധികൃതർ പറയുന്നു. കൃത്യമായി പഠിച്ചാൽ കുട്ടികൾക്ക് 70 ശതമാനം മാർക്ക് നേടാൻ കഴിയുമെന്നിരിക്കെ, മാർക്ക് കുറയുമെന്ന വിവാദം തെറ്റാണ്. ഫോക്കസ് ഏരിയയിൽനിന്ന് 105 ശതമാനം ചോദ്യങ്ങളുണ്ടാകും. അതിൽ 70 ശതമാനത്തിന് ഉത്തരമെഴുതിയാൽ മതി. മികച്ച സ്കോർ നേടാൻ കഴിയും. ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള 45 ശതമാനം ചോദ്യങ്ങളിൽ 30 ശതമാനത്തിന് മാത്രം വിദ്യാർത്ഥികൾ ഉത്തരമെഴുതിയാൽ മതി. 20 ശതമാനത്തോളം നോൺ ഫോക്കസ് ഏരിയ കൂടി പഠിച്ചാൽ ഇന്റേണൽ /പ്രാക്ടിക്കൽ സ്കോറും ചേർത്ത് എ പ്ലസിലെത്താൻ പ്രയാസമുണ്ടാകില്ല.കഴിഞ്ഞ തവണ വാരിക്കോരി മാർക്കിട്ടെന്ന ആക്ഷേപം ശക്തമായിരുന്നു. .അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ നിശ്ചയിച്ച് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

'.നിലവിലെ രീതിയനുസരിച്ച് ഫോക്കസ് ഏരിയ പ്രഖ്യാപിച്ചതു കൊണ്ട് വിദ്യാർത്ഥികൾക്ക് എന്താണ് ഗുണം?. ഇത് സി.ബി.എസ്.ഇ വിദ്യാർത്ഥികളെ സഹായിക്കാനാണ്.

മനോജ്,

ജനറൽ സെക്രട്ടറി,

എ.എച്ച്.എസ്.ട‌ി.എ

'കുട്ടികളുെട മാനസിക സംഘർഷം ലഘൂകരിക്കുന്നതാവണം പരീക്ഷകൾ. നിലവിലെ രീതിയനുസരിച്ച് അങ്ങനെയാവാൻ വഴിയില്ല.'

-സലാഹുദ്ദീൻ,

പ്രസിഡന്റ്,

എ.കെ.പി.എസ്.ടി.എ

'ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങളേയുണ്ടാവൂവെന്ന് നേരത്തേ അറിയിച്ചിരുന്നതാണ്.. . കുട്ടികളുട‌െ വിദ്യാഭ്യാസ കാര്യത്തിൽ രാഷ്ട്രീയ താത്പര്യത്തോടെ അഭിപ്രായം പറയാനാഗ്രഹിക്കുന്നില്ല.

-ശിവരാജൻ,

ജനറൽ സെക്രട്ടറി, കെ.എസ്.ടി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA