കോട്ടയം : കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ഏഞ്ചൽസ് ഓൺ ദ റോഡ് എന്ന പദ്ധതിയ്ക്ക് തുടക്കമായി. റോഡ് സുരക്ഷാ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഓട്ടോ ടാക്സി ഡ്രൈവർമാർക്കാണ് പരിശീലനം നൽകുന്നത്. കോട്ടയം അതിരൂപതാ ഓക്സിലറി ബിഷപ്പ് മാർ അപ്രേം ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.സി.മനീഷ്, സജിത്.എസ് എന്നിവർ റോഡ് സുരക്ഷയെ കുറിച്ചും, മെഡിക്കോ ലീഗൽ കേസുകളെ കുറിച്ചും ക്ലാസുകൾ എടുത്തു. ഡോ ദിലീപ് ഐസക് ,ഡോ. വിവേക് ആർ എന്നിവർ അപകടങ്ങളിൽ സ്വീകരിക്കേണ്ട ആദ്യപാഠങ്ങളെ കുറിച്ച് ക്ലാസെടുത്തു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ പിടികൂടാൻ സഹായിച്ച ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യനെ ആദരിച്ചു. കാരിത്താസ് ആശുപത്രി അസി.ഡയറക്ടർ ഫാ ജോയിസ് നന്ദിക്കുന്നേൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |