SignIn
Kerala Kaumudi Online
Saturday, 04 May 2024 11.31 PM IST

മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തും: മന്ത്രി ദേവർകോവിൽ

minister
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സംസാരിക്കുന്നു.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിക്കാൻ നിർദ്ദേശം നൽകിയതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രി വികസന സമിതിയുടെ 2021 നവംബർ മുതൽ 22 ഫെബ്രുവരി വരെയുള്ള വരവ്-ചെലവ് കണക്കുകൾ സൂപ്രണ്ട് ഡോ. കെ.സി. രമേശൻ അവതരിപ്പിച്ചു.

വാർഡ് കൗൺസിലർ ടി.റനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ഉമ്മർ ഫാറൂഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി.രമേശൻ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.വി.ആശ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.