കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുനന്ദ അശോകിനെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് കെ.പി.അശോകന്റെ മകളാണ് അനുനന്ദ. മടപ്പളളി ഗവ. കോളേജിലാണ് പഠനം പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എൻ.എം.വിമല, പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി.റീന, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ, അസി. കോ ഓർഡിനേറ്റർ ശാസ്ത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |