താനൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 19 അംഗപരിമിതർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ഇന്ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കും. പ്രസിഡന്റ് കെ. സൽമയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി. അബ്ദുറഹിമാൻ വിതരണോദ്ഘാടനം നിർവഹിക്കും. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പുതന്നെ 100% തുകയും ചെലവഴിച്ച നിർവഹണ ഉദ്യോഗസ്ഥരെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമ, വൈസ് പ്രസിഡന്റ് പി.സി അഷ്റഫ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. നിയാസ്, ബ്ലോക്ക് മെമ്പർമാരായ വി.കെ.എ ജലീൽ, കാദറു വിഷാരത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |