SignIn
Kerala Kaumudi Online
Friday, 20 September 2024 12.56 AM IST

ലക്ഷ്യ മെഗാജോബ് ഫെയർ ഇന്ന്

Increase Font Size Decrease Font Size Print Page
hhh

തിരുവനന്തപുരം:ജില്ലാ ഭരണകൂടവും ജില്ലാ സ്‌കിൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം നീറുമൺകര എൻ.എസ്.എസ് കോളേജ് ഫോർ വിമെൻസിൽ ഇന്ന് രാവിലെ 9ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കല്പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയർ നടത്തുന്നത്.രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയാണ് ജോബ് ഫെയർ.ഉദ്യോഗാർത്ഥികൾ അഞ്ച് ബയോഡാറ്റ കൈയിൽ കരുതണം. ഒരാൾക്ക് അഞ്ച് അഭിമുഖങ്ങളിൽ വരെ പങ്കെടുക്കാൻ അവസരമുണ്ട്.മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കൗൺസിലർ ആശാനാഥ്, ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ, കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ വികസന കമ്മീഷണർ വിനയ് ഗോയൽ, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രീത.കെ.എസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത്.എസ്, നീറുമൺകര എൻ.എസ്.എസ് കോളേജ് ഫോർ വുമൺ പ്രിൻസിപ്പൽ ഡോ.എസ്.ദേവിക തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.