തൃശൂർ: കെ.എസ്.എഫ്.ഇ 2019-20 സാമ്പത്തികവർഷത്തെ ലാഭവിഹിതമായി സംസ്ഥാന സർക്കാരിന് 35 കോടി രൂപ നൽകി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ മന്ത്രിക്ക് ചെക്ക് കൈമാറി.
കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത്ചന്ദ്രൻ, കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.അരുൺ ബോസ്, കെ.എസ്.എഫ്.ഇ.എസ്.എ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള, ട്രഷറർ കവിതാരാജ്, എഫ്.ഇ.ഇ.എ ജനറൽ സെക്രട്ടറി എസ്.വിനോദ്, വൈസ് പ്രസിഡന്റ് ജി.ഉണ്ണിക്കൃഷ്ണപിള്ള, ടാക്സസ് സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗവുമായ സിനി ഷുക്കൂർ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |