തൃപ്പൂണിത്തുറ: ലോക ക്ഷയരോഗ ദിന ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. വിഷയാവതരണം നടത്തി. പ്രമുഖ സിനി ആർട്ടിസ്റ്റ് സരയൂ മോഹൻ ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ ക്ഷയരോഗ ദിന സന്ദേശം നൽകി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കാതറിൻ സുശീൽ പീറ്റർ, ഡോ. ഉമ്മൻ തോമസ്, ജില്ലാ ടി.ബി ഓഫീസർ ഡോ. ശരത് ജി. റാവു , ട്രീറ്റ്മെൻറ് ഓർഗനൈസർ മുഹമ്മദ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |